10:41am 19 May 2026
NEWS
ഇളയരാജയും, കാർത്തിക് സുബുരാജുവും ആദ്യമായി ഒന്നിക്കുന്നു.
18/05/2026  03:33 PM IST
Cinema desk
ഇളയരാജയും, കാർത്തിക് സുബുരാജുവും ആദ്യമായി ഒന്നിക്കുന്നു.

 

തമിഴിൽ 'പീട്സാ', ' ജികർതണ്ട', 'ഇറൈവി', 'മെർകുരി',  'പേട്ട', 'ജകമേ തന്ത്രം',  'ജികർതണ്ട-2', 'മഹാൻ', 'റെട്രോ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനാണ് കാർത്തിക് സുബുരാജ്. വ്യത്യസ്തമായ ചിത്രങ്ങൾ ഒരുക്കുന്ന സംവിധായകനെന്ന പേര് വാങ്ങിയ കാർത്തിക് സുബുരാജ്  സംവിധാനം ചെയ്ത 9 ചിത്രങ്ങളിൽ 'പേട്ട' കൂടാതെ മറ്റ് എട്ട് ചിത്രങ്ങൾക്കും സന്തോഷ് നാരായണനാണ് സംഗീതം നൽകിയിരിക്കുന്നത്. 'പേട്ട'ക്ക് അനിരുദ്ധ് ആണ് സംഗീതം നൽകിയിരുന്നത്. എങ്കിലും ഇളയരാജയുടെ ആരാധകനായ കാർത്തിക് സുബുരാജ് തന്റെ ചിത്രങ്ങളിൽ ഇളയരാജയുടെ    ഗാനങ്ങൾ ആവശ്യമായ സ്ഥലത്ത് ഉപയോഗിക്കാറുള്ളത് പതിവായിരുന്നു. എന്നാൽ ഇതുവരെ ഒന്നിക്കാതിരുന്ന കാർത്തിക് സുബുരാജുവും, ഇളയരാജയും ഇപ്പോൾ ഒരു ചിത്രത്തിൽ ഒന്നിക്കുവാൻ  പോകുകയാണ്.  
ഇത് കാർത്തി സുബുരാജ് സംവിധാനം ചെയ്യുന്ന 10-ാമത്തെ ചിത്രമാണ്. ഇത് സംബന്ധമായുള്ള കരാറിൽ   ഇളയരാജയും, കാർത്തിക് സുബുരാജുവും  ഒപ്പിട്ടുവെന്നാണ് പറയപ്പെടുന്നത്.  പ്രശസ്ത ബോളിവുഡ് നിർമ്മാണ സ്ഥാപനമായ 'സൗന്ദര്യ എൻ്റർടെയ്ൻമെന്റാണത്രെ ഈ ചിത്രം നിർമ്മിക്കുന്നത്.ഈ ചിത്രത്തിൽ ആരൊക്കെയാണ് അഭിനയിക്കുന്നത് എന്നുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അടുത്ത് തന്നെ ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img